krshnkuty

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. കറുകച്ചാൽ ചമ്പക്കര കുറുപ്പൻ കവല ഇലമ്പലക്കാട്ട് വീട്ടിൽ കൃഷ്ണൻകുട്ടിയെ (മണി-55) ആണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്‌സോ ) കോടതി ശിക്ഷിച്ചത്. 2023ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ 15 മാസം അധിക തടവ് അനുഭവിക്കണം. ചങ്ങനാശേരി ഡി.വൈ.എസ്.പി ആയിരുന്ന സനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി പി.എസ് മനോജ് ഹാജരായി.