
മുണ്ടക്കയം : കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന എരുമേലി പടിഞ്ഞാറേക്കര വീട്ടിൽ ജിതിൻ (കൊച്ചുണ്ണി, 24) നെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായിലാണ് ഒരു കിലോ 50 ഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ഒറീസയിൽ നിന്നാണ് വില്പനയ്ക്കായി എറണാകുളത്ത് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നതെന്ന് കണ്ടെത്തുകയും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രധാനി ജിതിനാണെന്ന് മനസിലായത്. ഇയാൾക്ക് മുണ്ടക്കയം,വാഗമൺ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.