കൊഴുവനാൽ: ഇടമുളതലവയലിൽ-കളപ്പുരയ്ക്കൽ റോഡ് സൂപ്പറായപ്പോൾ നാട്ടുകാർക്ക് അതിരറ്റ സന്തോഷം. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ അനുവദിച്ച 22 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
ഏറെ പഴക്കമുള്ള റോഡിന് രണ്ടരമീറ്ററിൽ താഴെ മാത്രമായിരുന്നു വീതിയുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ 15 സ്ഥല ഉടമകളുടെ സഹകരണത്തോടെ റോഡിന്റെ വീതി ഇരട്ടിയിലധികമായി ഉയർത്തി. ടാറിംഗ് വീതി നാല് മീറ്ററാക്കി ഉയർത്തി.
പുനർനിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കൊഴുവനാൽ കളപ്പുരയ്ക്കൽ ജംഗ്ഷനിൽ കൂടുന്ന യോഗത്തിൽ അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി നിർവഹിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു മുഖ്യപ്രഭാഷണം നടത്തും.
പ്രധാനപ്പെട്ട ലിങ്ക് റോഡ്
കൊഴുവനാൽ കാഞ്ഞിരമറ്റം റോഡിനെയും പുലിയന്നൂർ വാഴൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡാണിത്. റോഡ് വികസനത്തിന് തടസമായി നിന്ന ഇലക്ട്രിക് പോസ്റ്റുകളും മാറ്റി സ്ഥാപിച്ചു.
പ്രദേശത്തെ ജനങ്ങളുടെ വലിയ ഒരു സ്വപ്നമാണ് റോഡ് വികസനത്തിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. അതിന് മുൻകൈയെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
ജോസ്‌മോൻ മുണ്ടയ്ക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ