കോട്ടയം: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയും എഴുത്തുകാരനുമായ തുഷാർ ഗാന്ധി ഇന്ന് വൈകിട്ട് 4.30ന് കോട്ടയം പബ്ലിക് ലൈബ്രറി കെ.പി.എസ് മേനോൻ ഹാളിൽ പ്രസംഗിക്കും. ടോക്സ് ഇന്ത്യ പ്രതിമാസ പ്രഭാഷണ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും . തിരുവല്ല മുളമൂട്ടിൽ ഫൗണ്ടേഷനും പബ്ലിക് ലൈബ്രറിയും ചേർന്നു നടത്തുന്ന പരിപാടിയിൽ തുഷാർ ഗാന്ധിയുമായി പൊതുജനങ്ങൾക്ക് സംവദിക്കാനും അവസരമുണ്ട്. വരും മാസങ്ങളിൽ റെഡിഫ്കോം സി.ഇ.ഒ അജിത് ബാലകൃഷ്ണൻ, എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്, ശശിതരൂർ എം.പി , ഗൂഗിൾ ക്ലൗഡ് സി.ഇ.ഒ തോമസ് കുര്യൻ തുടങ്ങിയവർ വരും മാസങ്ങളിൽ പ്രഭാഷകരായെത്തും.