madhusudhna-perumal

ഏറ്റുമാനൂർ : ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് സ്വർണ മാലയും, മോതിരവും മോഷ്ടിച്ച അന്യസംസ്ഥാന സ്വദേശി പിടിയിൽ. കന്യാകുമാരി സ്വദേശി മധുസൂദന പെരുമാൾ (55) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂർ കവല ഭാഗത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. ശാസ്ത്രീയ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. മാലയും കണ്ടെടുത്തു. സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ ചന്ദ്രബാനു, സി.പി.ഒമാരായ ഡെന്നി, സെയ്ഫുദ്ദീൻ, അനീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.