
കോട്ടയം : നാഗമ്പടം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത ഒരാൾ കൂടി പിടിയിൽ. മുട്ടമ്പലം മുള്ളൻകുഴി കൈതത്തറയിൽ വീട്ടിൽ രഞ്ജിത്ത് (38) നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 31 നാണ് സംഭവം. പ്രതികളിൽ ഒരാളായ റോബിൻസനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ യു.ശ്രീജിത്ത്, എസ്.ഐമാരായ നെൽസൺ, രാജു, സി.പി.ഒമാരായ പ്രതീഷ് രാജ്, അജിത്ത്, രമേശൻ ചെട്ടിയാർ, റോയ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.