
വൈക്കം : വൈക്കം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ അംഗപരിമിതർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. മോൻസ് ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബോബി കൂപ്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, വാർഡ് കൗൺസിലർ രാജശ്രീ വേണുഗോപാൽ എന്നിവർ ഉപകരണങ്ങളുടെ വിതരണം നടത്തി. ഷിജോ മാത്യു, ജെറി ചെറിയാൻ, ജെയിംസ് പാലയ്ക്കൻ, ജോസഫ് തയ്യിൽ, എൻ.ഷൈൻകുമാർ, ജോഷി ജോസഫ്, അഡ്വ.കെ.പി ശിവജി, റോയി വർഗീസ്, സണ്ണി കുര്യാക്കോസ്, സാബു വർഗീസ്, അലക്‌സ് സണ്ണി, സൗവിക് റോയ് എന്നിവർ പങ്കെടുത്തു.