കോട്ടയം: സന്ധ്യകഴിഞ്ഞാൽ എറണാകുളത്തിന് ബസില്ല, യാത്രക്കാർ ദുരിതത്തിൽ. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്ന് വൈകിട്ട് 6.15 കഴിഞ്ഞാൽ ബസ് ഇല്ലാതെ യാത്രക്കാർ വലയുകയാണ്. 6.40 ന് സർവീസ് നടത്തിയിരുന്ന ബസ് നിർത്തിയതാണ് യാത്രാ ദുരിതത്തിന് കാരണം. തൃപ്പൂണിത്തുറ, കാഞ്ഞിരമറ്റം, അരയൻകാവ്, തലയോലപ്പറമ്പ് എന്നീ പ്രദേശങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നുണ്ട്. 6.15 കഴിഞ്ഞാൽ ഇവർ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. രാത്രി 7 ന് നാഗമ്പടത്തു നിന്ന് എറണാകുളത്തിന് ബസ് സർവീസ് നടത്തുന്നതിന് അധികാരികൾ ക്രമീകരണം നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.