അയ്മനം : മദ്ധ്യ തിരുവിതാംകൂറിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അയ്മനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. കടിയേക്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂരിയുടെ മുഖ്യ കാർമികത്വത്തിലും മേൽശാന്തി ചാരച്ചാടത്തില്ലം പ്രേംശങ്കർ നമ്പൂതിരിയുടെ സഹ കാർമികത്വത്തിലും ആണ് കൊടിയേറ്റ് നടന്നത്.
ഉദ്ഘാടനം ഗിന്നസ് പക്രു നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഡോ. അഭിജിത് കർമ്മ, ബിജു മാന്താറ്റിൽ എന്നിവർ പങ്കെടുത്തു. 11,12,13 തീയതികളിൽ ഉത്സവബലിദർശനം, 12ന് ദേശവിളക്ക്,
13ന് അയ്മനം പൂരം, 15ന് രാവിലെ 7.30ന് തിരുവോണം തൊഴീൽ. കലാകാരന്മാരുടെയും ഗ്രൂപ്പുകളുടെയും പരിപാടികളും ദിവസേന അരങ്ങേറും. 15ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.