e

കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയുഷ് വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം.ആർ രജനി അദ്ധ്യക്ഷതവഹിക്കും. ബ്ലോക്ക് മെമ്പർ അനു ഷിജു മുഖ്യപ്രഭാഷണം നടത്തും. പി.എസ് സജിമോൻ, ജെസ്സി ജോസ്, ജേക്കബ് ചാക്കോ, എം.വി ഹരിഹരൻ, രജനി സലിലൻ, സിന്ധു മുരളീധരൻ, ആനസി അഗസ്റ്റിൻ, ടി.എൻ മായ, സൗമ്യ കനി, കെ.എസ് മോഹനൻ, ഗിരിജാ കുമാരി അയ്യപ്പൻ, ആശാ ബിജു എന്നിവർ പങ്കെടുക്കും. കെ.എൻ വിനോദ് സ്വാഗതവും ഡോ.സുരേഖ കുര്യൻ നന്ദിയും പറയും.