കോട്ടയം : കോട്ടയം മുനിസിപ്പാലിറ്റിയും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന ഓണസമൃദ്ധി 11 മുതൽ 14 വരെ കഞ്ഞിക്കുഴി മുനിസിപ്പൽ മാർക്കറ്റിൽ ആരംഭിക്കും. വിപണിയിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണി വിലയിൽ നിന്ന് 10 ശതമാനം അധിക വില നൽകി സംഭരിക്കുന്നതും പൊതുവിപണിയിൽ നിന്ന് ചില്ലറ വില്പനയേക്കാൾ 30 ശതമാനം കുറഞ്ഞവില ഉപഭോക്താക്കൾക്ക് ലഭിക്കും. വിപണിയിലേക്ക് ഉത്പന്നങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണം. ഫോൺ : 9383470730.