വൈക്കം: വൈക്കം താലൂക്ക് ഗവൺമെന്റ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. വൈക്കം കച്ചേരി കവല - കൊച്ചു കവല റോഡിലെ സംഘം കെട്ടിടത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം വൈക്കം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ സി. കെ ബിന്ദു നിർവഹിച്ചു. സംഘം പ്രസിഡന്റ് പി. ആർ സരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർ ബോർഡ് അംഗം ബിബിത മോഹന് ആദ്യ കിറ്റ് നൽകി വിൽപ്പന ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് മിതമായ നിരക്കിൽ ഓണച്ചന്തയിൽ ലഭ്യമാകും.