വൈക്കം : താലൂക്ക് ഗവ.എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കച്ചേരിക്കവല കൊച്ചുകവല റോഡരികിൽ സംഘം കെട്ടിടത്തിൽ സഹകരണ ഓണച്ചന്ത തുറന്നു. വൈക്കം സഹകരണ അസി.രജിസ്ട്രാർ സി.കെ ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ആർ സരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.എ ജാസ്മിൻ, ഡയറക്ടർ ബോർഡ് അംഗം ബിബിത മോഹനൻ, സംഘം സെക്രട്ടറി എസ്.ശരണ്യ എന്നിവർ പ്രസംഗിച്ചു. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് മിതമായ നിരക്കിൽ ലഭിക്കും.