
വൈക്കം: അദ്ധ്യാപകർ സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയാണെന്നും ഇക്കാര്യം ഉൾക്കൊണ്ട് ഫലപ്രദമായി പ്രവർത്തിക്കുന്നവരാണ് മാതൃകാ അദ്ധ്യാപകരെന്നും വൈക്കം ശ്രീമഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് പറഞ്ഞു. ശ്രീ മഹാദേവ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന അദ്ധ്യാപക പരിശീലകരുടെ സംഗമവും രക്ഷാകർത്തൃ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ബി മാധുരിദേവി അദ്ധ്യക്ഷത വഹിച്ചു. മാനേജർ ബി മായ മുഖ്യ പ്രഭാഷണം നടത്തി. മേരി എം ജിമോൾ, കവിതാ ജോസ്, ആഷ ഗിരീഷ്, രജിത എസ് എന്നിവർ പ്രസംഗിച്ചു.