sd

കോട്ടയം:പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുക, എ.ഡി.ജി.പി അജിത് കുമാറിന്റെ കാലയളവിൽ നടന്ന കൊലപാതകപീഡന കേസുകൾ സ്വതന്ത്ര ഏജൻസികൾ അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയിൽ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക എന്നീ വിഷയങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതഷേധങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി കളക്രേറ്റ് പടിക്കൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സംസ്ഥാന സമിതിയംഗം വി.എം ഫൈസൽ ഉദ്ഘാടനം ചെയ്തു.