e

കോട്ടയം : ഇല്ലിക്കൽകല്ല് കണ്ട് മടങ്ങിയ സംഘം സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. തമിഴ്‌നാട്, പോണ്ടിച്ചേരി കാരിക്കൽ സ്വദേദശികളായ 14 അംഗസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുരുകദാസ് (45), അയ്യപ്പന (36), വെങ്കിടേഷ് (36), അശോക് കുമാർ (41), നജീബ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വാഗമണിലേക്ക് പോകുന്നതിനിടെ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം റോഡരികിലെ കയ്യാലയിലേക്കും മരത്തിലേക്കും ചരിയുകയായിരുന്നു. പൂർണ്ണമായി മറിയാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി പരിക്കേറ്റവരെ ഈരാറ്റുപേട്ട സി.എം.സി സ്വകാര്യ ആശുപത്രിയിലും ,​ പിന്നീട് പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു.