
ചിറക്കടവ്: വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട പറപ്പള്ളിത്താഴെ വടക്കേടത്ത് ബിബിനും കുടുംബത്തിനും ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി വീട് നിർമ്മിച്ചുനൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ എന്നിവർ ചേർന്ന് താക്കോൽ കൈമാറി. ജില്ലാപ്രസിഡന്റ് മഹേഷ് ചന്ദ്രൻ അദ്ധ്യക്ഷതbവഹിച്ചു. ജില്ലാ സെക്രട്ടറി ബി.സുരേഷ്‌കുമാർ, അഡ്വ.ഗീരിഷ് എസ്.നായർ, സജേഷ് ശശി, വി.ജി.ലാൽ, അർച്ചന സദാശിവൻ, കെ.കെ.സന്തോഷ്‌കുമാർ, എസ്.ദീപു, ബി.ഗൗതം, ശ്രീകാന്ത് പി.തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. നാലംഗ കുടുംബത്തിന് 760 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചുനൽകിയത്.