ulsavam

വാഴൂർ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് 6 പഞ്ചായത്തുകളിലുമായി 12.5 ഹെക്ടർ സ്ഥലത്ത് നടത്തിയ ബന്ദിപ്പൂവ് കൃഷിയുടെ വിളവെടുപ്പ് നടന്നു. നെടുങ്കുന്നം നാളികേര ഉല്പാദക സംഘത്തിലെ കർഷകരുടെ കൃഷിയിടത്തിൽ പ്രസിഡന്റ് മുകേഷ് കെ. മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സി.ജെ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ മെമ്പർമാരായ രഞ്ജിനി ബേബി, ലത ഉണ്ണികൃഷ്ണൻ, വർഗീസ് ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി സോമൻ , കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ, വി.എം. ജോസഫ്, വി.എ .ചാക്കോ എന്നിവർ പ്രസംഗിച്ചു.