mahila

കോട്ടയം: ജില്ലയിലെ തദ്ദേശസ്ഥാപന വാർഡുകളുടെ എണ്ണം കൂടിയതിനൊപ്പം സംവരണം പാതിയിലേറെയായതോടെ വനിതാ അംഗങ്ങൾ നിർണായക ശക്തിയാകും. അദ്ധ്യക്ഷസ്ഥാനത്തും കൂടുതൽ വനിതകളെത്തും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ 22ൽ നിന്ന് 23 ആകുമ്പോൾ വനിതാസംവരണം 12 ആകും. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ 146 വാർഡുകൾ 151 ലേക്കെത്തുമ്പോൾ വനിതാ പ്രാതിനിത്യം 79 ലേക്ക് ഉയരും. 71 ഗ്രാമപഞ്ചായത്തുകളിലെ വാർഡുകൾ 1140ൽ നിന്ന് 1223 ആകുമ്പോൾ 626 സീറ്റാണ് വനിതകളുടേത് മാത്രമാകുന്നത്. അതിരമ്പുഴ, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പഞ്ചായത്തുകളിൽ 12 സീറ്റുകൾ വീതം വനിതകൾക്ക് ലഭിക്കും . മൂന്നിലവ് , മേലുകാവ്, പഞ്ചായത്തുകളിൽ നാല് സീറ്റ് വീതം പട്ടികവർഗ സംവരണമുള്ളതിൽ രണ്ടെണ്ണം വനിതകൾക്കാണ് . കോരുത്തോട് ,മുണ്ടക്കയം, എരുമേലി, ഓരോ സീറ്റാണ് പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തിൽ എസ്.ടി സംവരണമില്ല. ഒരു പട്ടികജാതി വനിതാ സംവരണമുണ്ട് .

ഉടൻ വിജ്ഞാപനമിറങ്ങും

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ കളക്ടർ പങ്കെടുക്കുന്ന യോഗത്തിലാകും ജനറൽ സംവരണ വാർഡകൾ ഇനി നിശ്ചയിക്കുക.

കോട്ടയം, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലെ വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

കോട്ടയത്ത് 1223 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 518 വാർഡുകളാണ് ജനറൽ. 57 ബ്ലോക്ക് പഞ്ചായത്തുകളിൽ ജനറൽ 65 മാത്രമാണ്. 23 അംഗ ജില്ലാ പഞ്ചായത്തിൽ പത്ത് എണ്ണം ജനറൽ സീറ്റുകളാണ്