
ചങ്ങനാശേരി: ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കല്ലുകടവിൽ ബാങ്ക് ഹെഡ് ഓഫീസിലും കേളൻ കവല ബ്രാഞ്ചിലും ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് നിർവഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ആദ്യ വില്പന നടത്തി. ബാങ്ക് പ്രസിഡന്റ് പി.കെ അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ് രാജേഷ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.സി ജോൺ, കെ.ആർ രാജീവ്, ബിജു എസ്.മേനോൻ, ടി.വി ഷൈൻമോൻ, വി.ലാലൻ, ബി.പ്രമീളാ ദേവി, വിനു ബിനോയ്, നിഷ സജി, ബാങ്ക് സെക്രട്ടറി കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.