
വൈക്കം : വയനാട് ദുരന്തബാധിതർക്കായി സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 30 വീടുകളുടെ ധനശേഖരണാർത്ഥം യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽഎൽ.ഇ.ഡി ബൾബ് ചലഞ്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി.ഉണ്ണി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.അമൽ ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽസലാം റാവുത്തർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണിസണ്ണി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറി അനൂപ്.വി, സീതുശശിധരൻ, കെ.കെ. സചിവോത്തമൻ, ബി.ചന്ദ്രശേഖരൻ, ഷാജിവല്ലൂത്തറ, ഇടവട്ടംജയകുമാർ, സന്തോഷ്ചക്കനാടൻ തുടങ്ങിയവർ സംസാരിച്ചു.