
വൈക്കം: വൈക്കം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന.
25 ബസുൾ പരിശോധിച്ചു. സ്പീഡ് ഗവർണർ വിച്ഛേദിച്ച 9 ബസുകളോട് സർവീസ് നിറുത്തി വയ്ക്കാൻ നിർദ്ദേശം നൽകി. പ്രവർത്തനക്ഷമത പരിശോധിച്ച് ഉറപ്പാക്കി മാത്രമേ ഇനി സർവീസ് തുടരാൻ അനുവദിക്കൂ. ടാക്‌സ് അടക്കാത്ത ഒരു ബസും പിടികൂടി. കാലാവധിയുള്ള പുക പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത 2 വാഹനങ്ങൾക്ക് എതിരെയും നടപടി സ്വീകരിച്ചു. വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ബി ആശകുമാർ, രാജൻ എസ് , അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ജോർജ് വർഗീസ് , ജെറാൾഡ് വിൽസ്, രാജു സി ആർ , രഞ്ജിത്ത്, സുരേഷ് കുമാർ, സജിത്ത്, ദീപു ആർ നായർ തുടങ്ങിയവർ നേതൃത്വം നൽകി.