athirambuzha

കോട്ടയം: കണ്ണിന് കുളിർമയേകി അതിരമ്പുഴ പഞ്ചായത്തിലെ ചെണ്ടുമല്ലി വസന്തം. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി പൂകൃഷി. പഞ്ചായത്തിലെ 9 വാർഡുകളിൽ പൂകൃഷി വിളവെടുപ്പിന് പാകമായി. ഓണത്തിന് ഒരുമുറം പച്ചക്കറി മാത്രമല്ല കൂടനിറയെ പൂക്കളും ഒരുക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ. സ്വന്തം സ്ഥലത്തും മറ്റുചിലർ പാട്ടത്തിനെടുത്ത സ്ഥലത്തുമാണ് പൂകൃഷി ഒരുക്കിയത്. അതിരമ്പുഴ പഞ്ചായത്തിലെ സ്‌കൂളുകൾ, സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിൽ നിന്നും ബന്ദിപ്പൂക്കളുടെ ഓർഡർ വന്നുകഴിഞ്ഞു. കഴിഞ്ഞവർഷവും എട്ടു വാർഡുകളിൽ അതിരമ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ ചെണ്ടുമല്ലിപ്പൂ കൃഷി നടത്തിയിരുന്നു. പൂക്കൾക്ക് ആവശ്യക്കാർ ഏറിയതോടെ ഇത്തവണ കൂടുതലായി ബന്ദിപ്പൂ കൃഷിയിറക്കുകയായിരുന്നു.

5000 ചെണ്ടുമല്ലി തൈകൾ

5000 ചെണ്ടുമല്ലി തൈകളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ നട്ടുവളർത്തിയത്.