onam

കോട്ടയം: പൊതുവിപണിയേക്കാൾ 30 ശതമാനം വരെ വിലക്കുറവുമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓണവിപണികൾ ആരംഭിച്ചു. കൃഷിഭവൻ പരിധികളിലായി 79 ഓണവിപണികൾ തുറക്കും. ഇതുകൂടാതെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ പതിനേഴും ഹോർട്ടികോർപ്പിന്റെ 55 ഓണച്ചന്തകളും ആരംഭിക്കും. പ്രാദേശിക കർഷകരിൽ നിന്നു ശേഖരിക്കുന്ന കാർഷിക ഉത്പ ന്നങ്ങളാണു വിപണിയിലെത്തിക്കുക. കർഷകർക്ക് പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനം അധികം നൽകിയാകും സംഭരണം. 14 വരെയാണ് ഓണച്ചന്തകൾ.