prethishda-dnchrnm

കോട്ടയം : കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ ലോക ആത്മഹത്യ പ്രതിരോധ ദിനാചരണം നടത്തി. ബോധവത്കരണ സമ്മേളനം സൂപ്രണ്ട് ഡോ.എം.ശാന്തി ഉദ്ഘാടനം ചെയ്തു. മാനസിക ആരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ.സൗമ്യ സുശീലൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എം.ഒ ഡോ.ആശ പി.നായർ, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടൻ, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ എം.എ ബീന, ഡോ.സരിൻ ഡോമനിക്, സനു തോമസ്, റിജോഷ് ബേബി എന്നിവർ പങ്കെടുത്തു. നഴ്‌സിംഗ് സ്‌കൂൾ വിദ്യാർത്ഥികൾ ആത്മഹത്യാ പ്രതിരോധ മൈം അവതരിപ്പിച്ചു.