kgna

കോട്ടയം:ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിന് അനുസരിച്ച് നഴ്‌സുമാരുടെയും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിക്കണമെന്ന് കേരള ഗവ.നേഴ്‌സസ് അസോസിയേഷൻ കെ.ജി.എൻ.എ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ രഘുനാഥൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വി.ജി ബിന്ദു ബായി അദ്ധ്യക്ഷതവഹിച്ചു. കൃഷ്ണകുമാരി രാജശേഖരൻ, ടി.എസ് സുബ്രഹ്മണ്യൻ, ഉണ്ണി ജോസ്, ഹേന ദേവദാസ്, വി.ആർ രാജു, സി.സി ജയശ്രീ, കെ.ആർ അനിൽകുമാർ, ഡെഫൈയ് സജി, കെ.പി രാഹുൽ രാജ് എന്നിവർ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ് സൂര്യ അനുശോചന പ്രമേയവും രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി സിന്ധു സ്വാഗതവും, ജില്ലാ ജോ.സെക്രട്ടറി ടി.കെ സഫ്തർ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന ജന.സെക്രട്ടറി ടി.എസ് സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എച്ച് റസീന അദ്ധ്യക്ഷത വഹിച്ചു.