കോട്ടയം: നഗരസഭയിൽ പെൻഷൻ തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. മാർച്ച് വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാരും അന്വേഷണ സംഘവും തട്ടിപ്പ് നടത്തിയ പ്രതി അഖിൽ സി.വർഗീസിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സിബി ജോൺ കൊല്ലാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എസ് സലിം,മോഹൻ കെ. നായർ, കുഞ്ഞ് ഇല്ലപള്ളി, എം.പി സന്തോഷ് കുമാർ, ഡോ.പി.ആർ സോന, ഗൗരി ശങ്കർ, സാബു മാത്യു, സനൽ കാണക്കാരി, പി.കെ വൈശാഖ്, ബി.ഗോപകുമാർ, ടി.സി റോയി, സാബു മാത്യു തുടങ്ങിയവർ പങ്കെടുത്തു.