പാലാ: ഓണം പൊന്നോണം പാലായിലോണം ആഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി യൂത്ത്വിങ്ങിന്റെയും ആഭിമുഖ്യത്തിൽ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് നടക്കും. വൈകിട്ട് 4 ന് കൊട്ടാരമറ്റത്ത് നിന്നും നിന്നും ചെണ്ടമേളം, പുലികളി, നാസിക് ഡോൾ, ശിങ്കാരിമേളം എന്നിങ്ങനെ വർണാഭമായ പരിപാടികൾക്കൊപ്പം നടത്തുന്ന സാംസ്‌കാരിക ഘോഷയാത്ര പാലാ ഡിവൈ എസ് പി കെ. സദൻ ഫ്ളാഗ് ഓഫ് ചെയ്യും. വ്യാപാരി സമൂഹത്തിന് പുറമേ പാലായിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ ആരോഗ്യ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ്, വ്യാപാരവ്യവസായ ഗ്രൂപ്പുകൾ, ക്ലബുകൾ, സംഘടനകൾ, റസിസൻസ് അസോസിയേഷനുകൾ പങ്കെടുക്കും
വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ എക്സ് എം.പി, വി.സി ജോസഫ്, ആന്റണി കുറ്റിയാങ്കൽ, ജോൺ ദർശന, എബിസൺ ജോസ് ഫ്രെഡ്ഡി ജോസ്, ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.