തിരുവാർപ്പ്: തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സ വകുപ്പ് നാഷണൽ ആയുഷ് മിഷൻ എന്നിവ സംയുക്തമായി വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ 1 വരെ ചെങ്ങളം എസ്.എൻ.ഡി.പി ഹാളിൽ നടക്കും. 60 വയസ് കഴിഞ്ഞവർക്ക് വേണ്ടി നടത്തുന്ന ക്യാമ്പിൽ പ്രാഥമിക രക്ത പരിശോധന, മറ്റു സ്ക്രീനിംഗ് ടെസ്റ്റുകൾ എന്നിവ സൗജന്യമായി നടത്തും.