krshka-chnda

ചങ്ങനാശേരി: കൃഷിവകുപ്പും കുറിച്ചി ഗ്രാമ പഞ്ചായത്ത് കൃഷിഭവനും ചേർന്ന് നടത്തുന്ന കർഷക ചന്ത കുറിച്ചി കാലായിൽപ്പടി ജംഗ്ഷനിൽ ആരംഭിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. കേരഗ്രാമം ചെയർമാൻ ബിജു തോമസ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആർ ഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരാദ്ധ്യക്ഷൻമാരായ കെ.പ്രീതാകുമാരി, പ്രശാന്ത് മനന്താനം, പഞ്ചായത്തംഗങ്ങളായ അനീഷ് തോമസ്, കാർഷിക വികസന സമിതിയംഗം രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ പത്ത് ശതമാനം കൂടുതൽ തുക നൽകി നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ വിലക്കാണ് ജനങ്ങളിൽ എത്തിക്കുന്നത്.