
ചങ്ങനാശേരി : ചങ്ങനാശേരി സാംസ്‌കാരിക കേന്ദ്രം സർഗക്ഷേത്ര ഫൈൻആർട്‌സ് സൊസൈറ്റിയുടെ ഭാഗമായ ക്രിസ്തുജ്യോതി ഇൻഡോർ സ്റ്റേഡിയത്തിൽ ചങ്ങനാശേരി അണിയറയുടെ ഡ്രാക്കുള നാടകം അരങ്ങേറി. സർഗക്ഷേത്ര രക്ഷാധികാരി ഫാ.തോമസ് കല്ലുകുളം ഉദ്ഘാടനം നിർവഹിച്ചു. ഫാ.അലക്‌സ് പ്രായിക്കളം, ഫൈൻ ആർട്‌സ് സൊസൈറ്റി ചെയർമാൻ ജോർജ്ജ് വർക്കി, കൺവീനർ ജോൺ ജോസഫ്, എം.ജെ അപ്രേം, സേവിയർ സെബാസ്റ്റ്യൻ, എം.എ ആന്റണി, അയിഷ ജോൺ, വർഗീസ് ആന്റണി, ആന്റണി ജേക്കബ്, ജോസ് നടുവിലേഴം, ഡോ.സണ്ണി സെബാസ്റ്റ്യൻ, ജിജി കോട്ടപ്പുറം, സിബിച്ചൻ തരകൻപറമ്പിൽ, ഹൈദരലി അണിയറ, ആന്റണി തോമസ് തുടങ്ങിയവർ പങ്കെടുത്തു.