
കോട്ടയം : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകുന്ന വിദ്യാദ്യാസ അവാർഡിന്റെ വിതരണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കമ്മിഷണർ ശ്രീലു എൻ. എസ് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ കെ.കെ. രമേശൻ, സക്കീർ അലങ്കാരത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി. കെ ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു, ഗ്രാമപഞ്ചായത്തംഗങ്ങളായ ആർഷ ബൈജു, ദിവ്യ ദാമോദരൻ, ജയകുമാർ, പി. എസ് അനീഷ്, അഭിലാഷ്, മത്സ്യഫെഡ് ഡയറക്ടർ ബോർഡംഗം ബാഹുലേയൻ, എന്നിവർ പങ്കെടുത്തു.