
കോട്ടയം : സാക്ഷരതാ വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവിനെ അധികൃതർ വീട്ടിലെത്തി ആദരിച്ചു. തലയോലപറമ്പ് പഞ്ചായത്തിലെ പഴംപെട്ടി നഗറിലെ 80 വയസുകാരി ഈരേത്തറ തങ്കമ്മയെയാണ് ആദരിച്ചത്. ഇളയമകൻ പ്രഭുലന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ തങ്കമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു.സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി എം അബ്ദുൾകരീം മൊമെന്റോ നല്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ് അദ്ധ്യക്ഷയായി. ആർ സിംല, എം.ടി ജയമ്മ, എ.എസ്.ബിന്ദു മോൾ, ശാലിനി സുനിൽകുമാർ, കെ.ആർ. ജയശ്രീ, സുശീല ഗോപാലൻ എന്നിവർ സംബന്ധിച്ചു.