asha

വൈക്കം: വൈക്കത്തെ സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി. സെപ്തംബർ 10 മുതൽ 14 വരെ നടക്കുന്ന ഫെയറിൽ സബ്‌സിഡി ഉത്പന്നങ്ങൾക്ക് പുറമേ പലവ്യഞ്ജങ്ങനങ്ങൾ, സ്​റ്റേഷനറി, പച്ചക്കറി, ഏത്തക്കായ തുടങ്ങിയവ പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കും. ഉച്ചയ്ക്ക് 2 മുതൽ 4 വരെ ഡീപ് ഡിസ്‌കൗണ്ട് അവേഴ്‌സ്
എന്ന പേരിൽ ആകർഷകമായ വിലക്കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. സി.കെ.ആശ എം.എൽ.എ ഓണം ഫെയർ ഉദ്ഘാടനം ചെയ്തു. വൈക്കം മുൻസിപ്പൽ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം സപ്ലൈക്കോ ഡിപ്പോ മാനേജർ സി. കെ. ശാലിനി സ്വാഗതവും അസി. താലൂക്ക് സപ്ലൈ ഓഫീസർ എ.പ്രകാശൻ നന്ദിയും പറഞ്ഞു.