ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടുകൂടി യുവതീ യുവാക്കൾക്കായി നടത്തുന്ന വിവാഹ പൂർവ കൗൺസലിംഗ് കോഴ്‌സിന്റെ 77ാമത് ബാച്ച് 28, 29 തീയതികളിൽ ചങ്ങനാശേരി മതുമൂല എസ്.എൻ.ഡി.പി യോഗം യൂണിയൻ മന്ദിര ഹാളിൽ നടക്കും. 28ന് രാവിലെ 9ന് നടക്കുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രസംഗം നടത്തും. ബോർഡ് മെമ്പർ എൻ.നടേശൻ ആശംസ പറയും. യൂണിയൻ കൗൺസിലർ പി.അജയകുമാർ സ്വാഗതവും ജോയിന്റ് കോഓർഡിനേറ്റർ രമേശ് ഗുരുകുലം നന്ദിയും പറയും. തുടർന്ന് വിവിധ വിഷയങ്ങളിൽ ഗ്രെയ്‌സ് ലാൽ, രാജേഷ് പൊന്മല, സുരേഷ് പരമേശ്വരൻ, ഡോ.ശരത്ചന്ദ്രൻ, സജീവ് പൂവത്ത് എന്നിവർ ക്ലാസുകൾ നയിക്കും. കോഴ്‌സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ശാഖ മുഖേനെയോ യൂണിയൻ ഓഫീസിൽ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു. ഫോൺ: 0481-2420915, 9447780915.