
മണർകാട് : ബസിനുള്ളിൽ വയോധികയുടെ മാലമോഷ്ടിക്കാൻ ശ്രമിച്ചകേസിൽ യുവതികൾ പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അനുശിവ (30), പാർവതി(25) എന്നിവരെയാണ് മണർകാട്പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ബസ് മണർകാട്ടെത്തിയപ്പോൾ മാനന്തവാടി സ്വദേശിനിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. അനു ശിവ ചിങ്ങവനം, തൃശ്ശൂർ വെസ്റ്റ്, അഞ്ചൽ, നെയ്യാർ സ്റ്റേഷനുകളിലും പാർവതി ചിറയൻകീഴ്, കോന്നി, പത്തനംതിട്ട, ഹോസ്ദുർഗ്, അടൂർ, കുളത്തൂപ്പുഴ ഹിൽപാലസ് സ്റ്റേഷനുകളിലും ക്രിമിനൽകേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.