
ഏറ്റുമാനൂർ : എം.സി റോഡിൽ ഏറ്റുമാനൂർ തവളക്കുഴിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് 5.15 ഓടെയായിരുന്നു അപകടം. വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം തെറ്റി റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. കാറിനുള്ളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. നിസാര പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ പൊലീസെത്തി ഗതാഗതം പുന:സ്ഥാപിച്ചു.