kit

മണർകാട്: കരുതലിന്റെ ഓണകിറ്റുകളുമായി മർത്തമറിയം വനിതാ സമാജം പ്രവർത്തകർ. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രവർത്തിച്ചുവരുന്ന വി.മർത്തമറിയം വനിതാ സമാജം മണർകാട് മേഖലയുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം. 20 തരം പലവ്യഞ്ജന വസ്തുക്കൾ അടങ്ങിയ 1500 രൂപ വിലമതിക്കുന്ന 125 സ്‌നേഹ കിറ്റുകളാണ് ഈ വർഷം വിതരണത്തിനായി തയ്യാറാക്കിയത്.

വനിതാ സമാജം പ്രസിഡന്റും കത്തീഡ്രൽ സഹവികാരിയുമായ കുര്യക്കോസ് കോർഎപ്പിസ്‌കോപ്പ കിഴക്കേടത്ത് കത്തീഡ്രൽ ട്രസ്റ്റി പി.എ എബ്രഹാം പഴയിടത്തുവയലിന് നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു. കത്തീഡ്രൽ ട്രസ്റ്റിമാരായ വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ.ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ , കത്തീഡ്രൽ സെക്രട്ടറി വി.ജെ ജേക്കബ് വാഴത്തറ, സമാജം വൈസ് പ്രസിഡന്റ് ഗ്രേസി മാത്യു, സെക്രട്ടറി ലില്ലി ജോർജ്, ട്രഷറർ റീന ബേബി, ജോയിന്റ് സെക്രട്ടറി സാലമ്മ ആൻഡ്രൂസ്, മറ്റ് വനിതാ സമാജം പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വനിതാ സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുന്നതിനായി 14ന് പള്ളിയുടെ കിഴക്ക് വശത്തുള്ള താൽക്കാലിക സ്റ്റാളിൽ ഭക്ഷ്യമേളയും നടക്കും.