
ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ആടുവളർത്തൽ പദ്ധതിയുടെ രണ്ടാംഘട്ട ആട്ടിൻകുട്ടി വിതരണോദ്ഘാടനം 3221ാം നമ്പർ നാലുകോടി ശാഖയിൽ നടന്നു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജമ്മ ടീച്ചർ, ശാഖാ സെക്രട്ടറി സി.ജി ഗിരീഷ്, സൈബർ സേനാ ജില്ലാ കമ്മിറ്റിയംഗം മനോജ് ഗുരുകുലം, നാലുകോടി ശാഖയിലെയും ആട്ടിൻകുട്ടിയെ ഏറ്റുവാങ്ങുന്ന പായിപ്പാട് ശാഖയിലെയും വനിതാ സംഘം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
.