
അമയന്നൂർ: അമയന്നൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ഉത്തരം വയ്പ്പ് നാളെ നടക്കും. രാവിലെ 10.30ന് തന്ത്രി തരണനല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാടിന്റെയും ശിൽപ്പികളായ സന്തോഷ് ആചാരി, രാജു അയ്യൻകുന്നേൽ എന്നിവരുടെയും കാർമികത്വത്തിലാണ് ചടങ്ങ്. ശ്രീകോവിലിന്റെ പുനർനിർമാണം വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ കണക്കുപ്രകാരമാണ്.
ഗർഭഗൃഹം, തറ, പുറംഭിത്തി എന്നിവ ചെങ്കോട്ടയിൽ നിന്ന് കൊണ്ടുവന്ന കൃഷ്ണശിലയിലാണ് നിർമിക്കുന്നത്. അഞ്ചുകോടി രൂപ ചെലവു വരുന്ന നിർമ്മാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.