ചങ്ങനാശേരി: ചരിത്രപ്രസിദ്ധമായ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്ക് തുടക്കമാകുന്നു. 16 മുതൽ ഒക്ടോബർ ഒന്നു വരെയാണ് പടയണിക്കാലം. 16ന് രാത്രി 10ന് പടയണി ആരംഭം, ചൂട്ട്‌വയ്പ്പ്. 17ന് രാത്രി 10ന് ചൂട്ട് പടയണി, 18ന് രാത്രി 10ന് ചൂട്ട് പടയണി, 19ന് രാത്രി 10ന് ചൂട്ട് പടയണി, 20ന് രാത്രി 10ന് പൂമരം, 21ന് രാത്രി 10ന് തട്ടുകുട, 22ന് രാത്രി 10ന് പാറാവളയം. 23ന് രാത്രി 10ന് കുടനിർത്ത്, കുടംപൂജകളി, തോത്താകളി (പൂക്കുടകളുടെ എഴുന്നള്ളത്ത്).
24ന് രാത്രി 10ന് പ്ലാവിലക്കോലത്തിന് തുടക്കമാകും. അന്നേ ദിവസം താപസക്കോലവും. 25ന് രാത്രി 10ന് ആന. 26ന് രാത്രി 10ന് ഹനുമാൻ. 27ന് രാത്രി 10ന് പ്ലാവിലനിർത്ത്, കുടംപൂജകളി, തോത്താകളി, പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്ത് (ഭീമസേനൻ). 28ന് രാത്രി 10ന് പിണ്ടിയും കുരുത്തോലയും ആരംഭം, കൊടിക്കൂറ എഴുന്നള്ളിപ്പ്. 29ന് രാത്രി 10ന് കാവൽ പിശാച്. 30ന് ഉച്ചയ്ക്ക് 1ന് ചിറമ്പ്കുത്ത് ആരംഭം, വൈകിട്ട് 7.30ന് ചിറമ്പ്കുത്ത് തുടർച്ച, രാത്രി 11ന് കുടംപൂജകളി, തോത്താകളി, വേലകളി തുടർന്ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്.
ഒക്ടോബർ 1ന് രാവിലെ 6ന് പടയണിക്കളത്തിൽ നിറപണികൾ തുടങ്ങും. ഉച്ചയ്ക്ക് 12ന് ഉച്ച പൂജ, കൊട്ടിപ്പാടിസേവ, പ്രസാദമൂട്ട്, വൈകിട്ട് 8ന് പുത്തനന്നങ്ങളുടെ തേങ്ങമുറിയ്ക്കൽ, രാത്രി 10ന് കുടംപൂജകളി, 10.30ന് മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സർവ്വപ്രായശ്ചിത്തം, തുടർന്ന് ദേവസ്വം പ്രസിഡന്റ് പി.കെ.മനോജ് കുമാറിന്റെ നേത്യത്വത്തിൽ അനുജ്ഞ വാങ്ങൽ, 11ന് പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം, 12.30ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്, അന്നങ്ങൾ, കോലങ്ങൾ, പൊയ്യാന, സിംഹം എന്നിവയുടെ എഴുന്നള്ളിപ്പ്.