
കോട്ടയം: എം.സി റോഡിൽ നാഗമ്പടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. സി.എം.എസ് കോളേജ് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷ ഓടിക്കുന്ന കുഞ്ഞുമോന് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. നാഗമ്പടം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് എത്തിയ ഓട്ടോറിക്ഷ സീസർ പാലസ് ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ, ബേക്കർ ജംഗ്ഷൻ ഭാഗത്തു നിന്ന് ഇറക്കം ഇറങ്ങി എത്തിയ കാർ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. നാട്ടുകാർ ചേർന്ന് പരിക്കേറ്റയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ ഏറെ നേരം ഗതാഗത തടസവും നേരിട്ടു.