
ചങ്ങനാശേരി : നാഥനില്ല കളരിയായ ആഭ്യന്തരവകുപ്പ് തത്പരകക്ഷികളാൽ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എക്‌സിക്യുട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അംഗത്വ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം മുൻ പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ ആദ്യ അംഗത്വം ഏറ്റുവാങ്ങി. നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ അഡ്വ.ജോയ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.