ttt

കോട്ടയം: ഏറ്റുമാനൂരിന്റെ ദാഹം മാറാൻ വഴിതെളിഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ളപദ്ധതി ഏറ്റുമാനൂരിൽ. നഗരസഭയിലും സമീപപഞ്ചായത്തുകളിലെ വീടുകളിലും കുടിവെള്ളമെത്തും. കിഫ്ബി സഹായത്തോടെയുള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന് മന്ത്രിസഭാനുമതി ലഭിച്ചു. മന്ത്രി വി.എൻ.വാസവന്റെ സ്വപ്നപദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. 22 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയും നേതാജി നഗറിൽ 16 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണിയും 20 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയുമാണ് നിർമ്മിക്കുന്നത്.

ടാങ്ക് നിർമ്മിക്കും, പൈപ്പിടൽ തുടങ്ങി

കച്ചേരിക്കുന്ന്, കട്ടച്ചിറ എന്നിവിടങ്ങളിലാണ് ടാങ്ക് നിർമ്മിക്കുക. ഒന്നാം ഘട്ടത്തിൽ ശുദ്ധജല വിതരണത്തിനുള്ള പൈപ്പിടലും ആരംഭിച്ചു. പ്ലാന്റ് നിർമാണം ഉൾപ്പെടെ പവർ എൻഹാൻസ്‌മെന്റ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, റോഡ് പുനസ്ഥാപിക്കൽ തുടങ്ങിയ നിർമ്മാണങ്ങൾ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചത്.

പദ്ധതിയിങ്ങനെ


ശുദ്ധീകരണശാലയിൽ നിന്ന് ടാങ്കുകളിലേക്ക് 13 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ

ടാങ്കുകളിൽ നിന്ന് 43 കിലോമീറ്റർ നീളത്തിലാണ് വിതരണ ശൃംഖല സ്ഥാപിക്കുക

ഗാർഹിക കണക്ഷനിലൂടെ എല്ലാവർക്കും കുടിവെള്ളമെത്തിക്കും

ഗുണമിവർക്ക്

നഗരസഭയിലും അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകൾക്കും

ആകെ ചെലവ് 93.22 കോടി

 രണ്ടാംഘട്ടം അനുമതി ലഭിച്ചത് 73.38 കോടി


ദീർഘകാലമായി സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങിയ പദ്ധതി പ്രവർത്തനങ്ങളാണ് പരിഹരിക്കുന്നത് മന്ത്രി വി.എൻ.വാസവൻ