
പൊൻകുന്നം : ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും, രാഷ്ട്രീയ - സാമൂഹികരംഗത്തെ സജീവസാന്നിദ്ധ്യവുമായിരുന്ന കല്ലംപറമ്പിൽ അഡ്വ.കെ.എ.ഹസൻ (78) നിര്യാതനായി. കേരള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ, സംസ്ഥാന വഖഫ് ബോർഡ് അംഗം, കേരള ജമാഅത്ത് കൗൺസിൽ പ്രസിഡന്റ്, പി.ഡി.പി വൈസ്ചെയർമാൻ, മുസ്ലിം ലീഗ് സംസ്ഥാന നിർവാഹകസമിതിയംഗം, പൊൻകുന്നം ജുമാ മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ, ഗുരുവായൂർ നിയമസഭാമണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. ഭാര്യ : കെപി.ഹൈറുന്നിസ, കാഞ്ഞിരപ്പള്ളി കല്ലുങ്കൽ കുടുംബാഗം. മക്കൾ : ടിഫാനി സിറാജ്, നീത അനീസ്, ഷബിന സുൽഫിക്കർ, അഡ്വ.സെയ്ത് അലിഖാൻ. മരുമക്കൾ : സിറാജ് സൈനുൽ ആബിദീൻ (ആറ്റിങ്ങൽ), അനീസ് അഹമ്മദ് (ആലുവ), സുൽഫീക്കർ സലിം (മൂവാറ്റുപുഴ), അബിദാ ഖാൻ (കൊല്ലം). കബറടക്കം നടത്തി.