vineeth

കോട്ടയം : അയ്മനം ജയന്തി ജംഗ്ഷൻ മാങ്കീഴേൽപ്പടി വിനീത് സഞ്ജയൻ (37) നെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗർ, ഏറ്റുമാനൂർ, ചങ്ങനാശേരി, വൈക്കം, പാലാ സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.