
തൃക്കൊടിത്താനം:നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി പായിപ്പാട് സ്വദേശി പ്രവീണിനെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. കച്ചവടത്തിനായി നാല് ചാക്കുകളിലായി സൂക്ഷിച്ച 2500 പാക്കറ്റ് ഹാൻസ് ഉത്പ്പന്നങ്ങളാണ് കണ്ടെടുത്തത്. ചങ്ങനാശേരി ഡിവൈ.എസ്.പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. തൃക്കൊടിത്താനം എസ്.എച്ച്.ഒ എം.ജെ അരുണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ പൊലീസ് ഓഫീസർമാരായ മണികണ്ഠൻ, അരുൺ, ഷമീർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.