
കട്ടപ്പന : ഓണകാലത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഓണ വിപണിക്ക് തുടക്കമായി. വിവിധ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭകരുടെ വിവിധതരം ഉത്പ്പന്നങ്ങൾ വിൽക്കുന്നതിനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട് .കട്ടപ്പനയിൽ ആരംഭിച്ച ജില്ലാതല വിപണനമേള നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സോണിയ ജയ്ബിയിൽ നിന്നും കൗൺസിലർ സിജു ചക്കുംമുട്ടിൽ ആദ്യ വില്പന സ്വികരിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷൈനി ജിജി, സിഡിഎസ് ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ,നഗരസഭ കൗൺസിലർ ലീലാമ്മ ബേബി, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.