കോട്ടയം: ഓടയിലേക്ക് ഒന്ന് നോക്കുകയേ വേണ്ടൂ... ഞൊടിയിടയിൽ കൈകൾ മൂക്കിലേക്ക് അമരും. വാട അത്രത്തോളമാണ്. ഒപ്പം ദുരിതവും. ആദ്യമല്ലെങ്കിലും ഇതിനൊരു അവസാനമില്ലേ എന്നാണ് നഗരവാസികളുടെയും യാത്രക്കാരുടെ ചോദ്യം. നെഹ്‌റുപാർക്കിന് സമീപം, നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപം എന്നിവിടങ്ങളിലാണ് ഒഴുക്ക് നിലച്ച് ഓടയിൽ മാലിന്യം തിങ്ങിനിറഞ്ഞിരിക്കുന്നത്. ശാസ്ത്രീ റോഡിൽ നിന്ന് ആരംഭിക്കുന്ന പ്രധാന ഓട എത്തിച്ചേരുന്ന നെഹ്‌റു പാർക്കിന് സമീപത്താണ്. ഇവിടെ നിന്നും ഒഴുകുന്ന ഓട നാഗമ്പടം സ്റ്റാൻഡിന് സമീപത്ത് കൂടെ മീനച്ചിലാറ്റിലേയ്ക്ക് എത്തിച്ചേരും. പക്ഷേ ഇതൊന്നുമല്ല ഇപ്പോഴത്തെ അവസ്ഥ. കാലങ്ങളായി ഓടയിൽ മാലിന്യം നിറഞ്ഞ അവസ്ഥയാണ്. ദുർഗന്ധം വമിക്കുന്ന സാഹചര്യത്തിൽ കാൽനടക്കാർ ഉൾപ്പെടെ മൂക്കുപൊത്തി ഓടുകയാണ്.

ഇവിടേക്ക് തള്ളും കക്കൂസ് മാലിന്യം

നെഹ്‌റു പാർക്കിന് സമീപത്തെ ഓടയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നോളമുണ്ട്. ദുർഗന്ധം മൂലം കാൽനടയാത്രികരിൽ നിന്ന് ഉൾപ്പെടെ പലവട്ടം പരാതി ഉയർന്നിരുന്നു. പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്. സാംക്രമിക രോഗങ്ങൾ പടരാനും ഇത് കാരണമാകും. ഇടക്കാലത്ത് ഓട വൃത്തിയാക്കിയെങ്കിലും മാലിന്യം വീണ്ടും നിറഞ്ഞു. ഓടയ്ക്ക് മൂടിയില്ലാത്തതും പരാതി ക്ക് ഇടയാക്കുന്നുണ്ട്.

ഓട്ടോറിക്ഷ ഡ്രൈവർമാർ മടുത്തു

നാഗമ്പടം ബസ് സ്റ്റാൻഡിന് എതിർവശത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കാണ് ഓടയിലെ ദുർഗന്ധം മൂലം ഏറെ ദുരിതം. രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധർ ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്.


നഗരസഭ ശുചീകരണ വിഭാഗത്തിലെ തൊഴിലാളികൾ ഇടയ്ക്ക് ഓട വൃത്തിയാക്കിയെങ്കിലും സ്ഥിതി പഴയപടിയായി.

ഓട്ടോറിക്ഷ ഡ്രൈവർമാർ