sister

ഭരണങ്ങാനം: എഫ്.സി.സി കോൺഗ്രിഗേഷൻ ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രൊവിൻസിലെ ക്ലാരാ നഗർ തിടനാട് മഠാംഗമായ സിസ്റ്റർ സീത്താ മരിയ വാഴയിൽ നിര്യാതയായി. പ്ലാശനാൽ വാഴയിൽ പരേതരായ അന്തോനി മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സി. പംക്രേഷ്യ, സി. ലിഗോരി (സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി), അൽഫോൻസാ മാറാമറ്റം, ജോർജ്ജ്, പരേതരായ മാമ്മി പുല്ലാട്ട്, ആന്റണി, മൈക്കിൾ, ഏലിക്കുട്ടി വാഴയിൽ, അപ്പച്ചൻ, ജോസ്. സംസ്‌കാരം ഇന്ന് രാവിലെ 9ന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.